ഭൂമിശാസ്ത്രം
ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രകൃതി മിക്ക വാർഡുകളേയും എൻ.എച്ച്- 17- മായി ബന്ധപ്പെടുത്തിയിരിക്കുന്നു. എൻ എച്ച്- 17 ന് സമാന്തരമായി 2 റോഡുകൾ കടന്നുപോകുന്നു കടൽനിരപ്പിൽനിന്നും അല്പം താഴെയായാണ് ഗ്രാമപഞ്ചായത്തിന്റെ സ്ഥാനം പൊതുവെ നിരപ്പായ സ്ഥലങ്ങളാണ് ഗ്രാമപഞ്ചായത്തിൽ ഉള്ളത് ഗ്രാമപഞ്ചായത്ത് പൊതുവെ തീരദേശ സമതല പ്രദേശമെന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഗ്രാമപഞ്ചായത്തിൻ്റെ കിഴക്കൻ പ്രദേശങ്ങളിൽ കളിമൺ രാശിയുള്ള മണലും പടിഞ്ഞാറൻ പ്രദേശങ്ങളിൽ പരിമ രാശിയുള്ള മണലുമാണ് കാണപ്പെടുന്നത് അസിഡിക് സ്വഭാവം കൂടുതലുള്ള മണ്ണാണ് ഇവിടെ
ജൂൺ മുതൽ ആഗസ്റ്റ് വരെ കാലവർഷവും സെപ്തംബർ- ഡിസംബർ മാസങ്ങളിൽ തുലാവർഷവും ലഭിക്കുന്നു. പ്രതിവർഷം ലഭിക്കുന്ന ശരാശരി മഴ 3101.4 മീറ്ററാണെങ്കിലും കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി മഴയുടെ ലഭ്യതയിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ട്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൂടിയ ചൂടും ഇവിടെ അനുഭവപ്പെടുന്നുണ്ട്. ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ടും മണൽ മണ്ണും പലഭാഗങ്ങളിൽ ഉപ്പുവെള്ളവും കയറുന്ന പ്രശ്നങ്ങൾ രൂക്ഷമായി നിലനിൽക്കുന്നതിനാലും മണ്ണിൻ്റെ ഫലഭൂയിഷ്ഠത കുറഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയുണ്ട് മുൻവർഷങ്ങളിലെ പ്രളയവും, അധിവർഷവുമെല്ലാം ഭൂപ്രകൃതിയിലും മണ്ണിൻറെ ഫലഭൂയിഷ്ഠതയിലും പ്രതികൂലമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.