ബജറ്റ് റിപ്പോര്‍ട്ട് 2026-27
പ്രതീക്ഷിത നീക്കിബാക്കി 50,00,000/- (50 ലക്ഷം). പ്രതീക്ഷിത വരവും നീക്കിബാക്കിയും - 37,32,73,000/-(37 കോടി 32 ലക്ഷത്തി എഴുപത്തിമൂവ്വായിരം രൂപ), പ്രതീക്ഷിത ചെലവ് - 36,48,43,000/- (36 കോടി 48 ലക്ഷത്തി നാൽപത്തിമൂവ്വായിരം രൂപ) : മിച്ചം - 85,30,000/- (86 ലക്ഷത്തി മുപ്പതിനായിരം രൂപ.
വരവ് - വസ്തു നികുതിയിലും പെർമിറ്റ് ഫീസിലും വരുമാനത്തില് സ്വാഭാവികമായ വർദ്ധനവ് പ്രതീക്ഷിക്കുന്നു. ആകെ 1കോടി രൂപ 12 ലക്ഷം രൂപ നികുതി വരുമാനം കണക്കാക്കുന്നു വസ്‌തുനികുതിയിനത്തിൽ 88 ലക്ഷവും തൊഴില് നികുതി 16 ലക്ഷവും പ്രതീക്ഷിക്കുന്നുണ്ട്. നികുതിയേതര വരുമാനം 68 ലക്ഷത്തി 71 ആയിരം രൂപയും വരുമെന്ന് കണക്കാക്കുന്നു തനതു ഫണ്ടിലേക്കുള്ള പൊതുആവശ്യ ഗ്രാൻ്റ് 1.98 കോടി രൂപ ലഭ്യമാവുന്നതാണ് പദ്ധതി ചെലവുകൾക്കായി 18:15 കോടി രൂപയും പദ്ധതിയേതര ചെലവുകൾക്കായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടക്കം (ക്ഷേമപെൻഷനുകള്, സാക്ഷരത, വകുപ്പുതല ഫണ്ടുകൾ മുതലായവയടക്കം) 14.90 കോടിയോളം രൂപ ലഭ്യമാവുന്നതാണെന്ന് കരുതുന്നു. സർക്കാരില് നിന്നും ചെലവ് - പഞ്ചായത്തിൻ്റെ വർദ്ധിച്ചു വരുന്ന ശമ്പളം, ഹോണറേറിയം, വെള്ളം, വൈദ്യുതി, വാഹനം കൂലി കമ്പ്യൂട്ടർ മെയിൻ്റനൻസ് മുതലായ അനിവാര്യമായ ചുമതലകൾക്കും ഭരണപരമായ മറ്റു ചുമതലകൾ നിറവേറ്റുന്നതിനും ഒരു വർഷത്തേക്ക് 3.43 കോടി രൂപയോളം വേണ്ടി വരുമെന്ന് കണക്കാക്കുന്നു.
ബജറ്റിൽ ഊന്നല് നൽകുന്ന മേഖലകള്
ഉദ്പാദനമേഖല- ഗ്രാമപഞ്ചായത്ത് അധീനതയിൽ നെൽകൃഷി ഇല്ലെങ്കിലും, അവശേഷിച്ച തെങ്ങ് കൃഷി സംരക്ഷിക്കുന്നതിനും ഉൽപാദനക്ഷമമാക്കുന്നതിനും, പച്ചക്കറി കൃഷി സംരക്ഷണത്തിനും ഗ്രാമപഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്. കന്നുകാലി വളർത്തൽ ഉപജീവനമാക്കിയിട്ടുള്ള കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ടതും പഞ്ചായത്തിന്റെ ചുമതലയായി കണക്കാക്കുന്നു. ഉത്പാദനമേഖലയിൽ കന്നുകൂട്ടി പരിപാലനം. കോഴി വളർത്തൽ എന്നിവയ്ക്കും പ്രത്യേക താൽപ്പര്യം നൽകി കൊണ്ടാണ് ഉൽപാദന മേഖലയിൽ പഞ്ചായത്ത് ഫണ്ട് നിക്ഷേപിക്കുന്നതിന് ഉദ്ദേശിക്കുന്നത്. ഉൽപാദനമേഖലയെ സംരക്ഷിക്കുന്നതോടൊപ്പം ആ മേഖലയില്‍ ഏർപ്പെട്ടിരിക്കുന്നവർക്ക് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഉപ്പുവെള്ള ഭീഷണി നേരിടുന്നതിന് പൊതു ചീപ്പുകളുടെ പരിപാലനത്തിന് അനിവാര്യമായ ഫണ്ട് വകയിരുത്തിയിട്ടുള്ളതും ശ്രദ്ധയിൽപ്പെടുത്തുന്നു. മിക്കവാറും ചീപ്പുകളിൽ ആധുനിക ഷട്ടർ കൊണ്ടുവന്ന് ചീപ്പുകളുടെ പരിപാലനം ആധുനികവൽക്കരിക്കാനാണ് ലക്ഷ്യമിടുന്നത് ആകെ 1 കോടി രൂപയോളം ഉൽപാദനമേഖലയ്ക്കായി ഫണ്ട് വകയിരുത്തുന്നുണ്ട് ഹൈവേ നിർമ്മാണത്തിനായി ചേറ്റുവപ്പുഴയിൽ നിന്ന് മണ്ണെടുക്കുന്നതിന്റെ ഭാഗമായി അവശേഷിക്കുന്ന ചെളി കർഷകർക്ക് വളമായി പഞ്ചായത്ത് ഇടപെട്ട് വിതരണം ചെയ്യുന്നതിനായി ശ്രമിക്കുന്നതാണെന്നും ഈയവസരത്തിൽ പറയുന്ന ഉദ്‌പാദനപരമായ കാര്യങ്ങൾക്കായി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി വിഹിതം 3.50 കോടി രൂപവകയിരുത്തി കർമ്മപദ്ധതി തയ്യാറാക്കിയിട്ടുള്ളതുമാണ്.
സേവനമേഖ - വർദ്ധിച്ചുവരുന്ന സേവനമേഖലയ്ക്കായി 20 കോടി രൂപയാണ് ബജറ്റില് നീക്കി വെച്ചിരിക്കുന്നത്. ഇത്തവണ പഞ്ചായത്ത് ഭവനനിർമ്മാണത്തിന് (ലൈഫ്) 11.76 കോടി രൂപയും അംഗൻവാടി പോഷകാഹാരമടക്കമുള്ള വനിതാശിശു ക്ഷേമ പരിപാടികൾക്ക് 37 ലക്ഷവും വകയിരുത്തുന്നു. ഭരണതലത്തിൽ ഒഴിവാക്കാനാവാത്ത വിധം വളർന്നു വരുന്നതും ലിംഗസമത്വം, ദാരിദ്ര്യലഘൂകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വനിതകളുടെ ഉന്നമനത്തിനായുള്ള ജെൻ്റര് സമത്വത്തിന് 16 ലക്ഷവും നീക്കി വെച്ച് പഞ്ചായത്ത് സർവ്വതോമുഖമായ പിന്തുണയാണ് ബജറ്റില് നൽകിയിരിക്കുന്നത്. വൃദ്ധജനപരിപാലനത്തിനും പാലിയേറ്റീവ് കെയർ പദ്ധതിക്കുമായി പഞ്ചായത്ത് 40 ലക്ഷം രൂപ നിക്കി വെച്ചിട്ടുണ്ട് കുട്ടികൾ ഭിന്നശേഷിയുള്ളവര് എന്നിവയ്ക്കായി 23 ലക്ഷം രൂപയും ബജറ്റില് കണ്ടെത്തുന്നതിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളില് നിന്നും വ്യത്യസ്‌തമായി യുവജനക്ഷേമത്തിന് ഏ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാധാന്യം നൽകുന്നതാണ് കച്ചവടതാൽപ്പര്യത്തെ പ്രതിരോധിക്കുന്നതിനായി പൊതു വിദ്യാഭ്യാസ സൗകര്യത്തിനും കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്കും ഏറെ പ്രോത്സാഹനം നൽകുന്നതിനാണ് ഭരണസമിതി നിശ്ചയിച്ചിട്ടുള്ളത് ബജറ്റിൽ യുവജനങ്ങൾക്കുള്ള പ്രാധാന്യം പ്രതിഫലിക്കുന്നു. എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് ശുചിത്വത്തിന് ഏറെ പ്രാധാന്യം നൽകുന്നു. 36 ലക്ഷം ശുചിത്വമേഖലയ്ക്കു തന്നെ വകയിരുത്തിയിട്ടുണ്ട്. വകയിരുത്തിയിട്ടുണ്ട് 50 ലക്ഷം രൂപ ആരോഗ്യകുടിവെള്ള സൗകര്യങ്ങൾക്കും മുഴുവൻ അംഗൻവാദികളുടെയും അറ്റകുറ്റപണി നടത്തി ശിശുസൗഹ്യമോക്കുന്നതിന് പഞ്ചായത്ത് വാർഷിക പദ്ധതിയില് തുക ഉൾപ്പെടുത്തിയിട്ടുമുണ്ട്.57 ലക്ഷത്തോളം അവരുടെ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് പഞ്ചായത്ത് ഏറെ പ്രാധാന്യം നൽകുന്നതാണ് 60 രൂപ പട്ടികജാതി പരിചരണ പാക്കേജിനും സമഗ്രവികസനത്തിനും പഞ്ചായത്ത് ലക്ഷ്യമിടുന്നതിന് തൂക തുക വകയിരുത്തിയിട്ടുണ്ട്. വയോജന ക്ഷേമത്തിന് 11 ലക്ഷവും അഗതികൾക്ക് 6 ലക്ഷവും ഭിന്നശേഷിക്കാർക്ക് 30 ലക്ഷവും ബജറ്റില് നിക്കി കാക്കുന്നവ മാത്രമല്ല, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൾ കുടുംബശ്രി എന്നിവ മുഖേന ഒട്ടേറെ പദ്ധതികള് പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ വികസനത്തിന് ഇത്തരത്തിലുള്ള വിഭാഗങ്ങളിലെ ഭൂരഹിതർക്ക് ഭൂമിയും ജീവനോപാധികൾ എന്നിവ ഒരുക്കി ഈ വർഷം ഉദ്ദേശിക്കുന്നുമുണ്ട് ഭവനനിർമ്മാണം. ഭവനപുനരുദ്ധാരണം, മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിന് പഞ്ചായത്ത് തിരുമാനിച്ചിട്ടുണ്ട്. തന്നെ കുട്ടികൾക്കുള്ള കളിസ്ഥലം വാങ്ങുന്നതിന് നടപടികളെടുക്കുന്നതാണ് ഈ പ്രദേശത്തുള്ള വഖഫ് വാങ്ങിയോ ഭൂമി ദീർഘകാലത്തേക്ക് ലീസിനെടുത്തോ കളിസ്ഥലമായി സൌകര്യപ്പെടുത്തുന്നതിന് പുതിയ വഖഫ് ഭരണസമിതിയുമായി കരാറിലേർപ്പെടുന്നതിനായി ശ്രമിച്ചു വരുന്നു. കളിസ്ഥലത്തിൻ്റെ ആവശ്യത്തിന് ബജറ്റില് 1 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.ജലജീവൻ പദ്ധതി പൂർത്തികരിക്കുന്നതോടെ കുടിവെള്ളക്ഷാമത്തിന് അറുതി വരുത്തുമെന്ന് പഞ്ചായത്ത് പ്രതീക്ഷിക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പശ്ചാത്തലവികസനത്തിന് പഞ്ചായത്ത് ഹെഡ്ക്വാർട്ടേഴ്സ് ആയ ഗ്രാമപഞ്ചായത്ത് ഓഫീസ് ഐ.എസ്.ഒ നിലവാരം നിലനിറുത്തുന്നതിന് ഏറെ പ്രാധാന്യം നൽകുന്നതാണ്. ഇരിപ്പിടസൗകര്യവും വിനോദോപാധിയും മികച്ച ടോയ്ലറ്റ് സൗകര്യം, വായനാമൂല ഹെൽപ്പ് ഡെസ്ക്ക് എന്നിവ ഒരുക്കി ആധുനിക സംവിധാനത്തിലുള്ള സേവനസംവിധാനങ്ങൾ നടപ്പിലാക്കി വരുന്നുണ്ട്. 2.30 കോടി രൂപയോളം റോഡ് വികസനത്തിനും കലുങ്കുകള്ക്കും ചപ്പാത്തുകൾക്കും കനാലുകൾക്കും ലക്ഷം പൊതുകെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനും ചെലവഴിക്കുന്നതിന് ഉദ്ദേശിക്കുന്നു. ഊർജ്ജമേഖലയില് തെരുവ് വിളക്കുകളുടെ വൈദ്യുതീകരണം, ലൈൻ ദീർഘിപ്പിക്കല് എന്നിവക്ക് പ്രാധാന്യം നല്കിയിട്ടുണ്ട് നമ്മുടെ പഞ്ചായത്ത് കായലുകളും കടലുമായി കൂടിച്ചേരുന്ന സ്ഥലമായതിനാൽ ടൂറിസത്തിന് വൻ സാധ്യതയാണുള്ളത്. പ്രദേശത്തിന്റെ മൂന്നു ഭാഗവും കായലാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ തീരദേശ റോഡ് എന്നത് യാഥാർഥ്യമാവുകയാണെങ്കിൽ ഏറ്റവും മനോഹരമായ സ്ഥലമായി സന്ദർശിക്കുന്നതിന് എങ്ങണ്ടിയൂരിന് സാധ്യത കാണുന്നു അതിനുള്ള നടപടികൾ ഇക്കൊല്ലം ആരംഭിക്കുന്നതാണ്. മനോഹരമായ നമ്മുടെ പ്രദേശം സഞ്ചാരികളുടെ പറുദിസയായി കഴിഞ്ഞാൽ പ്രദേശത്തുള്ളവരുടെ ജീവിതനിലവാരം ഉയരുകയും, തൊഴിൽ സംരംഭങ്ങൾക്ക് സാധ്യതയേറുകയും ചെയ്യും മത്സ്യത്തൊഴിലാളികളുടെ വരുമാന വർദ്ധനവിനായി ഹാർബർ വകുപ്പുമായി ബന്ധപ്പെട്ട് "ചേറ്റുവ ഹാർബർ വികസനം" നടപ്പിലാക്കുന്നതാണ് ഹാർബറിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും, മത്സ്യം ലേലം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾക്കും വള്ളം, വല എന്നിവയുടെ കേടുപാടുകൾ തീർക്കുന്നതിനും. പഞ്ചായത്ത് സഹകരണത്തോടെ തുറമുഖ വകുപ്പ് വിപുലമായ സൗകര്യങ്ങളാണ് വിഭാവനം ചെയ്യുന്നത് .
അവതരണം -ശ്രീമതി.ബിന്ദു സുരേഷ്., വൈസ്പ്രസിഡണ്ട്, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്