ദുരന്തനിവാരണ പദ്ധതി രേഖ
പ്രകൃതിദുരന്ത പ്രതിരോധ ആസൂത്രണവും ജനകീയ ക്യാമ്പയിനും
കേരളം അഭിമുഖീകരിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ (വരൾച്ച, ഉരുൾപൊട്ട, കടലാക്രമണം, കൊടുങ്കാറ്റ്) പശ്ചാത്തലത്തിൽ, അവയുടെ ആഘാതം ലഘൂകരിക്കുന്നതിനായി തദ്ദേശസ്വയംഭരണ തലത്തിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ അത്യാവശ്യമായി മാറിയിരിക്കുന്നു.
ലക്ഷ്യങ്ങൾ: ദുരന്ത ലഘൂകരണവും നിവാരണവും ലക്ഷ്യമിട്ട് ജനങ്ങളുടെ അറിവും അനുഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രായോഗികമായ ജനകീയ ക്യാമ്പയിനുകൾ സംഘടിപ്പിക്കുക.
അടിയന്തര പ്രതികരണ ടീം (Emergency Response Team): ദുരന്ത നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട് പരിശീലനം സിദ്ധിച്ചവരും പ്രദേശത്തിന്റെ ഭൂഘടനയെക്കുറിച്ച് അറിവുള്ളവരുമായ 8 പേർ വീതമുള്ള അടിയന്തര പ്രതികരണ ടീമുകൾ ഓരോ വാർഡിലും രൂപീകരിക്കും.
ലോക്കൽ റിസോഴ്സ് ഗ്രൂപ്പ് (Local Resource Group): വിവരശേഖരണത്തിനും പഠന രൂപരേഖ തയ്യാറാക്കുന്നതിനുമായി 20 അംഗങ്ങളുള്ള ഒരു ലോക്കൽ റിസോഴ്സ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്.
വർക്കിംഗ് ഗ്രൂപ്പ് (Working Group): ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപനം, ബോധവൽക്കരണം, പദ്ധതികൾക്ക് (Projects) നേതൃത്വം നൽകൽ എന്നിവ നിർവ്വഹിക്കുന്നത് ദുരന്ത നിവാരണ വർക്കിംഗ് ഗ്രൂപ്പാണ്.
പ്രവർത്തന മുൻഗണനകൾ: പ്രകൃതിദുരന്തങ്ങളിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള തൊഴിലുറപ്പും വരുമാന പദ്ധതികളും, തകർന്ന റോഡുകളുടെ പുനരുദ്ധാരണം, പാർശ്വഭിത്തികൾ ബലപ്പെടുത്തൽ തുടങ്ങിയവയ്ക്ക് ഈ വർഷം മുൻഗണന നൽകും.