തദ്ദേശസ്ഥാപനത്തിൻറെ ആസ്തികൾ

പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് സമഗ്ര കാഴ്‌ചപ്പാടോടുകൂടി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിനാൽ പൊതു ആസ്‌തികൾ സ്വഷ്ട‌ിക്കാനും അവ ജനോപകാരപ്രദമായി പരിപാലിക്കാനും ഉപയോഗിക്കാനും കഴിഞ്ഞിട്ടുണ്ട്. ചേറ്റുവയിലെ കുടുംബാരോഗ്യകേന്ദ്രം, കുണ്ടലിയൂരിലെ ആയുർവ്വേദ ആശുപത്രി, ഹോമിയോ ഡിസ്പെൻസറി എന്നിവ ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ പഞ്ചായത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ഇതിനു പുറമെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന 3 സ്വകാര്യ ആശുപത്രികളും പഞ്ചായത്തിലുണ്ട്. മൃഗപരിപാലനരംഗത്ത് വെറ്ററിനറി ഡിസ്പെൻസറിയും കാർഷികരംഗത്ത് കൃഷിഭവനും സ്‌തുത്യർഹമായ സേവനം കാഴ്ച‌വെക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള 23 നഴ്‌സറികൾ / ഡെകെയറുകളും, 2 യു പി സ്‌കൂളുകൾ ഒരു പ്രീമെട്രിക് ഹോസ്റ്റലും പഞ്ചായത്തിൽ പ്രവർത്തിക്കുന്നു ഇതിനുപുറമെ എയ്‌ഡഡ്- അൺഎയ്‌ഡഡ് മേഖലകളിലായി 3 പ്രൈമറി സ്‌കൂളുകളും, 4 യുപി സ്‌കൂളുകളും 2 ഹൈസ്‌കൂളുകളും 2 ഹയർ സെക്കൻ സ്‌കൂളുകളുമുണ്ട്. 5 മുസ്ലിം പള്ളികളും, ഒരു ക്രിസ്‌ത്യൻ പള്ളിയും 6 ക്ഷേത്രങ്ങളും ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഗ്രാമപഞ്ചായത്തിൻ്റെ കീഴിൽ 104 കി മീ റോഡുണ്ട്. ദേശീയ പാതയുടെ ദൈർഘ്യം 5.8 കി.മീറ്ററാണ്. ജനകീയാസൂത്രണ പദ്ധതി വിഹിതം, ധനകാര്യ കമ്മീഷൻ ഗ്രാൻ്റ, തനതുഫണ്ട്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയിലെ വിഭവസ്രോതസ്സുകൾ ഉപയോഗിച്ചുകൊണ്ട് ഓരോ വർഷവും ഗ്രാമപഞ്ചായത്ത് പുതിയ ആസ്‌തികൾ സ്വഷ്‌ടിക്കുകയും നിലവിലുള്ളവ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പരിപാലിക്കുന്നതിന് ബദ്ധശ്രദ്ധ പുലർത്തുകയും ചെയ്യുന്നുണ്ട്.

  • റോഡ്
  • കെട്ടിടങ്ങൾ
  • കലിങ്കുകൾ
  • കുടിവെള്ളം
  • ഇലെക്ട്രിസിറ്റി
  • ജലസേചനം
  • ഭൂമി
  • പാതകൾ
  • ജംഗമ ആസ്തികൾ