ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ സിരാകേന്ദ്രമായിരുന്ന ചേറ്റുവ തുറമുഖവും ഡച്ചുകോട്ടയും ഉൾപ്പെടുന്ന ഏങ്ങണ്ടിയൂർ, മുൻകാലങ്ങളിൽ സാമൂതിരിമാരും കൊച്ചിരാജാക്കന്മാരും തമ്മിലുള്ള യുദ്ധങ്ങൾക്കും രാഷ്ട്രീയ മത്സരങ്ങൾക്കും വേദിയായിരുന്നു. പിന്നീട് ബ്രിട്ടീഷ് ഭരണത്തോടെ കൊച്ചിക്കും കോഴിക്കോടിനും പ്രാധാന്യമേറുകയും, അഴിമുഖത്ത് മണൽതിട്ടകൾ രൂപപ്പെട്ട് കപ്പലുകൾക്ക് അടുക്കാൻ കഴിയാതാവുകയും ചെയ്തതോടെയാണ് ചേറ്റുവയുടെ വാണിജ്യപ്രതാപം പൂർണ്ണമായി തകർന്നത്. മുൻപ് ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന ഈ ഉപദ്വീപിൽ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിർമ്മിച്ച റോഡുകളും പിന്നീട് വന്ന എൻ.എച്ച് 17-ഉം ആണ് ആധുനിക യാത്രാസൗകര്യമൊരുക്കിയത്. വെട്ടുകാട്ടിൽ ചാത്തുകുട്ടി, രാമു കാര്യാട്ട് തുടങ്ങിയ പ്രതിഭകളിലൂടെ വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് മികച്ച മുന്നേറ്റം കൈവരിച്ച ഇവിടെ ആയിരംകണ്ണി ഉത്സവം, ചന്ദനക്കുടം നേർച്ച, പള്ളി തിരുന്നാൾ എന്നിവ ജനമനസ്സുകളുടെ ഒത്തുചേരലായി...
കൂടുതൽ വായിക്കുക